ആറ്റിങ്ങൽ: കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടി പൊളിച്ച റോഡ് പണി പുനരാരംഭിച്ചു. ഗ്രാമത്തും മുക്ക് ആറാട്ട്കടവ് പമ്പ് ഹൗസിൽ നിന്നും വലിയക്കുന്ന് വരെയുള്ള 2.6 km റോഡ് പണിയാണ് ആരംഭിച്ചത്. ഒരു വർഷക്കാലമായി സഞ്ചാരയോഗ്യമല്ലാതെ പ്രദേശവാസികൾ ദുരിതത്തിൽ ആയിരുന്നു. ആറ്റിങ്ങൽ നഗരസഭ 6, 7, 9, 12, 13 എന്നീ വാർഡ് വഴി കടന്നുപോകുന്ന റോഡാണ്. അയിലം റോഡിൽ നിന്നും വെഞ്ഞാറമൂട് റോഡുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ്. തച്ചൂർ ക്കുന്ന്, ഗ്രാമത്തുംമുക്ക് എന്നിവിടങ്ങളിൽ ഉള്ളവർക്ക് ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ഹോസ്പിറ്റലിൽ എത്തിചേരാൻ പ്രധാനമായും ഉപയോഗിച്ച് ഇരുന്ന റോഡാണ്.
ഈ റോഡ് ഒരു വർഷക്കാലം സഞ്ചാരയോഗ്യമല്ലാതെ കിടന്നത് പ്രദേശവാസികൾ വലിയ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ വാട്ടർ അതോറിറ്റി പറയുന്നത് പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം മെറ്റൽ ഉൾപ്പെടെ റോഡിൽ നിരത്തി പണി ആരംഭിച്ചപ്പോൾ ശക്തമായ പ്രകൃതിക്ഷോഭം കാരണം പണി തുടരാൻ കഴിയാതെ പണി നിർത്തി വെക്കേണ്ടത് ആയി വന്നു, എന്നാൽ മഴക്കാലം മാറിയപ്പോൾ റോഡിൽ നിരത്തിയ മെറ്റലുകൾ മുഴുവനും ഒലിച്ച് പോയതായി പറയുന്നു.
80 CM വീതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി പൊളിച്ച റോഡ് മാത്രമാണ് പഴയ രൂപത്തിലാക്കി നഗരസഭക്ക് തിരികെ ഏൽപ്പിക്കാൻ ഉള്ളതെന്നും എന്നാൽ 1.5 M വീതിയിൽ റോഡ് ടാർ ചെയ്യുന്നുണ്ടെന്നും റോഡിന്റെ കുറച്ച് ഭാഗം പൂർണ്ണമായും ടാർ ചെയ്ത് നൽകും എന്നും എന്നാൽ ഇത്രയും അധികം പണി അധികമായി ചെയ്യുന്നതിനാൽ കോൺട്രാക്റ്റർക്ക് അധികം ചിലവ് വരുന്നതായി കോൺട്രാക്റ്റ് ഏറ്റെടുത്ത ചിക്കാഗോ കമ്പനിയുടെ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
പൈപ്പ് ലൈൻ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട റോഡ് പണി എത്രയും വേഗത്തിൽ പണിപൂർത്തീകരിച്ച് നൽകും എന്നും കരാർ ഏറ്റെടുത്ത കമ്പനിയുടെ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. എന്നാൽ റോഡിന്റെ ബാക്കി വരുന്ന ഭാഗം എത്രയും വേഗം റീടാർ നടത്താൻ ഉള്ള നടപടി നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് നാട്ടുക്കാർ ആവിശ്യപ്പെട്ടു.