പ്രവാസി ഭദ്രത സംരംഭക പദ്ധതി.. ❓️

കോവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് പ്രവാസി ഭദ്രത സംരംഭക പദ്ധതി.

രണ്ടു വർഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം തിരിച്ചെത്തിയ മലയാളികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി അഞ്ചു ലക്ഷം രൂപവരെ ഈ പദ്ധതി പ്രകാരം അനുവദിക്കപ്പെടുന്നു.

കെ.എസ്.എഫ്.ഇയുടെ 630 ശാഖകളിലൂടെ വായ്പ ലഭിക്കും. പദ്ധതി തുകയുടെ 25 ശതമാനം  പരമാവധി ഒരു  ലക്ഷം വരെ മൂലധനസബ്സിഡിയും ആദ്യ നാല് വർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കുമെന്നതാണ് പദ്ധിതിയുടെ സവിശേഷത.

👉🏻കൂടുതൽ വിവരങ്ങൾക്ക്   കെ.എസ്.എഫ്.ഇ ശാഖകളിലോ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസിന് 0091 880 20 12345 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.