ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽവെച്ച് ഇന്ന് (ബുധനാഴ്ച) രാവിലെ ആറേകാലോടെയാണ് അന്ത്യം.
ഗാന്ധിജിയെ രണ്ടുതവണ നേരിൽക്കണ്ട കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1942-ൽ തിരുവനന്തപുരം നഗരസഭ കൗൺസിലറായ അദ്ദേഹം പിന്നീടാണ് ബി.ജെ.പി. പാളയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ജന്മദിനത്തിന് പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു