ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിലും സമീപപ്രദേശങ്ങളിലും കോവിഡ് രോഗികൾ ക്രമാതീതമായി വർധിക്കുന്നു. പൊതു ഗതാഗതം, വ്യാപര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും രോഗം അതിവേഗം പടരുന്നു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ പൊതു പരിപാടികൾക്കും, ആളുകൾ ഒത്ത് കൂടുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പോലീസ് കർശന പരിശോധനകളും നടത്തിവരുന്നു. ഇന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ 88 പേരിൽ കോവിഡ് പരിശോധന നടത്തിയതിൽ 42 പേർക്ക് കോവിഡ് സ്ഥീരികരിച്ചു. ആറ്റിങ്ങൽ നഗരത്തിൽ വ്യാപാരികൾക്കും, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും കോവിഡ് രോഗം വ്യാപിക്കുന്നതതായി റിപ്പോർട്ട് ചെയ്തു. പൊതു ഗതാഗതവും, വ്യാപര സ്ഥാപനങ്ങളിൽ എത്തുന്നവരും കൃത്യമായ സാമൂഹിക അകലം പാലിക്കണം. പ ജനങ്ങൾ പരമാവധി ആൾക്കുട്ടങ്ങൾ സൃഷ്ടിക്കാതെയും അത്യാവശ്യ കാര്യങ്ങൾ ഒഴികെ മറ്റ് പരിപാടികൾ ഒഴിവാക്കിയും കോവിഡ് വ്യാപനത്തെ തടയണമെന്ന് നഗരസഭയുടെ ഭാഗത്ത് നിന്നും അറിയിച്ചു.