ന്യൂഡൽഹി: രാജ്യത്ത് അർഹരായവർക്കു കോവിഡ് ബൂസ്റ്റർ ഡോസ് ( മൂന്നാമത്തെ ഡോസ് ) സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ. ഓൺലൈൻ ബുക്കിങ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ബൂസ്റ്റർ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.രണ്ട് ഡോസ് എടുത്തവരാണ് കരുതൽ ഡോസിന് അർഹരായവർ. ഇവർ നേരത്തേതന്നെ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തവരായതു കൊണ്ടാണ് പ്രത്യേക റജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചത്. അർഹരായവർക്കു നേരിട്ടോ ഓൺലൈൻ വഴിയോ അപ്പോയിൻമെന്റ് എടുക്കാം. അല്ലെങ്കിൽ ഏതെങ്കിലും കോവിഡ് വാക്സിനേഷൻ സെന്ററിൽ നേരിട്ടെത്തി ഡോസ് സ്വീകരിക്കാം.മൂന്നാം ഡോസ് വാക്സിനെ ബൂസ്റ്റർ ഡോസ് എന്നാണ് ആരോഗ്യമന്ത്രാലയം വിശഷിപ്പിക്കുന്നത്. ദരിദ്ര രാജ്യങ്ങളിൽ വലിയ ശതമാനം ആളുകൾക്കും ഒരു ഡോസ് പോലും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, മറ്റു രാജ്യങ്ങൾ മൂന്നാം ഡോസിലേക്കു കടക്കരുതെന്നു ലോകാരോഗ്യ സംഘടന അഭ്യർഥിച്ചിരുന്നു.