അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ബാങ്കിങ്ങ് സേവനം ലഭ്യമായി.

ദേശസാൽകൃത ബാങ്കുകൾ ഒന്നും തന്നെയില്ലാത്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ബാങ്കിങ്ങ് സേവനം ലഭ്യമാക്കുവാൻ നടപടിയായി.

തീരദേശവാസികളുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ മറ്റ് പഞ്ചായത്ത്കളിലെ ബാങ്ക് കളെയാണ് നാളിതുവരെയും ഇവിടുത്തുകാർ ആശ്രയിച്ചിരുന്നത്,

പ്രദേശവാസികളായ സാധാരണ ജനങ്ങൾക്ക് അത്കൊണ്ട് തന്നെ ഇത്തരം ആവിശ്യങ്ങൾക്കായി ബാങ്കുകളെ സമീപിക്കുവാൻ വലിയ ബുദ്ധിമുട്ട്കളാണ് അനുഭവിക്കേണ്ടിവന്നിരുന്നത്.

പലപ്പോഴും വെളുപ്പിന് മുതൽ പൊരിവെയിലിൽ ക്യു നിന്ന് ടോക്കൺ ലഭിയ്ക്കാതെ മടങ്ങിഎത്തുന്ന അവസ്ഥയിലായിരുന്നു. മാത്രവുമല്ല കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ പലപ്പോഴും ബാങ്കിന് മുന്നിൽ വിവിധ വാക്കേറ്റങ്ങൾക്കും കയ്യാങ്കളികൾക്ക് പോലും ഇത് കാരണമായി തീർന്നിരുന്നു.

ഇതേതുടർന് വിവിധ രാഷ്ട്രീയ പാർട്ടികളും സമൂഹ്യ പ്രവർത്തകരും നാട്ടുകാരുടെയും നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഒരു ബാങ്കിങ്ങ് സർവ്വീസ് കൗണ്ടർ ആരംഭിയ്ക്കാണമെന്ന ആവിശ്യവുമായി മുന്നോട്ടുവന്നിരുന്നു.

ഇതോടെ ഗ്രാമ പഞ്ചായത്ത് അധികൃതർ വിവിധ ബാങ്കുകളോട് ഈ ആവിശ്യം ഉന്നയിച്ചുകൊണ്ട് അഭ്യർത്ഥനയും നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾബാങ്കിങ്ങ് സർവ്വീസ് കൗണ്ടർ ആരംഭിയ്ക്കുവാൻ 
കാനറാ ബാങ്ക് തയ്യാറായി മുന്നോട്ടു വരുകയും കഴിഞ്ഞ ദിവസം മുതൽ കോണ്ടറിന്റെ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിക്കുകയും ചെയ്തത്.

എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മണി മുതൽ ഉശ്ചയ്ക്ക്  2 മണി വരെ ബാങ്കിന്റെ സേവനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.

ക്ഷേമ പെൻഷനുകൾ പിൻവലിക്കുവാനും, എല്ല ബാങ്ക് കളുടെയും അക്കൗണ്ട് വഴിയുള്ള പൈസ പിൻവലിക്കുവനും,കാനറാ ബാങ്കിൽ പൈസ നിക്ഷേപിക്കാനും ഇതുവഴി സാധിക്കും.