ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ യൂത്ത് കോൺഗ്രസ് കെ.എസ്.യു ഗുണ്ടകൾ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മൂന്നുമുക്കിൽ നിന്ന് മുദ്രാവാക്യം മുഴക്കി ആരംഭിച്ച പ്രതിഷേധ ജാഥ കച്ചേരിനടയിൽ എത്തിച്ചേർന്നു. തുടർന്ന് ഏരിയ കമ്മിറ്റി അംഗം എം.മുരളി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എം.പ്രദീപ്, ആർ.എസ്.അനൂപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി തുടങ്ങിയവർ പ്രതിഷധ പ്രകടനത്തിന് നേതൃത്വം നൽകി.