വെമ്പായം : തിരുവനന്തപുരത്തുനിന്നും കിളിമാനൂരിലേക്ക് വരികയായിരുന്നു കിളിമാനൂർ ഡിപ്പോയിലെ ബസ്സിൽ വെമ്പായത്തു നിന്നും കയറിയ പോത്തൻകോട് സ്വദേശി അംബികയേശുദാസ്(49) ബസിൽ കുഴഞ്ഞു വീണത്, കഴിഞ്ഞ ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. തുടർന്ന് കണ്ടക്ടർ രേവതി പ്രാഥമിക ശുശ്രൂഷ നൽകുകയും, ഡ്രൈവർ പ്രദീപൻ പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിൽ കെഎസ്ആർടിസി ബസിൽ തന്നെ എത്തിച്ചു ചികിത്സ ഉറപ്പു വരുത്തുകയും ചെയ്തു.