കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെഉപരോധിച്ചു.

അഞ്ചുതെങ്ങിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ചു.
ആഴ്ചകളായി അഞ്ചുതെങ്ങിലെ വിവിധ
പ്രദേശങ്ങളിൽ കുടിവെള്ളം ലാഭ്യമാകാത്തതിനെ തുടർന്നാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്ജ്, മുൻ മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, പഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ദിവ്യ ഗണേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, ഔസഫ് ആന്റണി, അജയകുമാർ, തമ്പി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് അംഗം സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് രാത്രിയോടെ അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയ്ക്കാമെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.