കലാസാഹിത്യ മേഖലകളിൽ പ്രാഗത്ഭ്യവും കഴിവും തെളിയിച്ചിട്ടുള്ള ഭിന്നശേഷി ക്കാർക്ക് കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കൂടുതൽ പ്രാഗത്ഭ്യം ആർജ്ജിക്കുന്നതിനുമുള്ള സഹായം ലഭ്യമാക്കുന്ന ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പ്രോഗ്രാമിൽ അപേക്ഷിക്കാം.
കേരള സാമൂഹ്യ സുരക്ഷാ മിഷനും, കേരള സാമൂഹ്യ നീതി വകുപ്പും, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റെജിക് കൗൺസിലും (KDISC) സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. സംഗീതം (വോക്കൽ, ഉപകരണസംഗീതം), നൃത്തം, ചിത്രരചന, പെയിന്റിംഗ്, വീഡിയോഗ്രാഫി, മിമിക്രി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം ഉള്ളവർക്ക് അപേക്ഷിക്കാം.
https://form.typeform.com/to/dhMsmE ൽ അപേക്ഷ സമർപ്പിക്കണം. www.socialsecuritymission.gov.in, www.sjd.kerala.gov.in, www.kdisc.kerala.gov.in, www.hpwc.kerala.gov.in, www.iccons.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായി നൽകാം.
അപേക്ഷയോടൊപ്പം പ്രാഗത്ഭ്യം ഉള്ള മേഖലകളിൽ കഴിവുകൾ തെളിയിച്ചതിനുള്ള രേഖകളും പ്രായം, ഭിന്നശേഷിയുടെ ശതമാനം എന്നിവ തെളിയിക്കുന്ന രേഖകളും നൽകണം.
👉🏻അപേക്ഷകരുടെ പ്രായം 15 നും 40 നും ഇടയിൽ. 2019-20 ൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല.
ഒരു അപേക്ഷകന് പരമാവധി രണ്ട് മേഖലകളിൽ മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷകൾ 25 വരെ സ്വീകരിക്കും.
▪️ കൂടുതൽ വിവരങ്ങൾക്ക്
അനുയാത്രാ കാൾ സെന്റർ
1800 120 1001,
kdisckssm@gmail.com.