കഴിഞ്ഞ ദിവസം ചെങ്കല്‍പ്പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മഹേഷ്, കാര്‍ത്തിക് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ്, മൊയ്തീന്‍ എന്നിവര്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പോലീസിനു നേരെ ബോംബെറിഞ്ഞതിന് ശേഷം പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. ബോംബ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.