കഴിഞ്ഞ ദിവസങ്ങളില്‍ സോണിയെയും കുടുംബത്തെയും പുറത്ത് കാണാത്തതിനാല്‍ ഒരു ബന്ധു ഞായറാഴ്ച രാവിലെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഇതിനിടെ തുറന്നു കിടന്നിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
സോണി സമീപകാലത്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു. കുട്ടികൾ ഇല്ലാതിരുന്ന ദമ്പതിമാർ റയാനെ ദത്തെടുക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സോണി അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.