*വർക്കലയിൽ പുരപ്പുറ സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിച്ചു*

വർക്കല: ഊർജകേരള മിഷന്റെ ഭാഗമായി സുസ്ഥിര സ്രോതസ്സുകൾ പരമാവധി ഉപയോഗിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പാക്കിവരുന്ന പുരപ്പുറ സൗരോർജ പദ്ധതിക്ക് വർക്കലയിൽ തുടക്കമായി.
വി.ജോയി എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ രഞ്ജു ബിനു അധ്യക്ഷയായി. തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ അബ്ദുൽ കലാം, ആറ്റിങ്ങൽ എക്സിക്യുട്ടീവ് എൻജിനിയർ എം.കെ.ലത, വർക്കല ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ ഷറഫ്, അസിസ്റ്റന്റ്
എൻജിനിയർ അനിത തുടങ്ങിയവർ പങ്കെടുത്തു.