ആറ്റിങ്ങൽ: ഡി വൈ എഫ് ഐ തച്ചൂർക്കുന്ന് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് പരിധിയിലെ അങ്കനവാടിലെ കുട്ടികൾക്ക് മാസ്കും, സാനിറ്റൈസറുകളും,ഹാൻഡ് വാഷുകളും യൂണിറ്റ് സെക്രട്ടറി അരുൺ, പ്രസിഡന്റ് അബിൻ എന്നിവർ അങ്കനവാടി ടീച്ചർ ഗിരിജക്ക് കൈമാറി. അങ്കനവാടി ഹെൽപ്പർ കുമാരി,ഡി വൈ എഫ് ഐ മേഖല കമ്മിറ്റി അംഗം കൃഷ്ണദാസ്, യൂണിറ്റ് അംഗങ്ങളായ അഖിൽ, ഹർഷ്, വിമൽരാജ്, പ്രജിൻ എന്നിവർ സന്നിഹിതരായിരുന്നു.