ടിക്ടോക്കിലൂടെ ആണ് നീതു ബാദുഷയെ പരിചയപ്പെടുന്നത്. വിവാഹമോചിതയാണ് എന്നാണ് അറിയിച്ചിരുന്നത്.. ബാദുഷയുടെ വീട്ടുകാർക്കും നീതുവിനെ അറിയാം.
ബാദുഷ വിവാഹ വാഗ്ദാനം നല്‍കി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താന്‍ ആയിരുന്നു നീതുവിന്റെ ശ്രമം. നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാന്‍ ആയിരുന്നു പദ്ധതി
നേരത്തെ നീതു ഗര്‍ഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.
കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശില്‍പ വ്യക്തമാക്കിയിരുന്നു.പിന്നില്‍ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.