എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ.

എംജി സർവകലാശാല സെക്ഷൻ അസിസ്റ്റൻറ് വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങവേ വിജിലൻസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശിനി എൽ.സി സിജെ ആണ് വിജിലൻസ് പിടിയിലായത്. സർവകലാശാല ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എം.ബി.എ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥി  ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ സെക്ഷൻ അസിസ്റ്റന്റിന് കൈമാറി, ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈമാറുമ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.