മുടപുരം:ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അദിദേവ് എന്ന കുഞ്ഞിനെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ മുട്ടപ്പലം മേഖല കമ്മിറ്റി ഡി.വൈ.എഫ്.ഐ കീർത്തിമുക്ക് യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തി സമാഹരിച്ച ധനസഹായം അഡ്വ.വി.ജോയി എം.എൽ.എ കുഞ്ഞിന്റെ മാതാവിന് കൈമാറി.ഡി. വൈ.എഫ്.ഐ മുട്ടപ്പലം മേഖല പ്രസിഡന്റ് എൻ.ആർ.റിനു,ജോയിന്റ് സെക്രട്ടറി ബിലാൽ,യൂണിറ്റ് പ്രസിഡന്റ് സിദ്ധിഖ്,സെക്രട്ടറി നീതുവിനോദ്, അക്ഷയ്, ഷൈജു തുടങ്ങിയവർ പങ്കെടുത്തു.ഡി.വൈ.എഫ്.ഐ കീർത്തിമുക്ക് യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിയുടെ മകനാണ് അദിദേവ്.