തിരുവനന്തപുരം: മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് കോവിഡ് ചികിത്സാസൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ രോഗികൾ ഉൾപ്പെടെ 28 പേരാണ് ഐ.സി.യു.വിലുള്ളത്. ഇനിയും നൂറിലധികം കിടക്കകൾ മെഡിക്കൽ കോളേജിൽ തയ്യാറാണ്. രോഗികൾ കൂടുന്ന മുറയ്ക്ക് കൂടുതൽ ഐ.സി.യു. കിടക്കകൾ, ഐ.സി.യു. വാർഡുകൾ എന്നിവ തുറക്കും.
ആറ് കോവിഡ് രോഗികൾ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. മതിയായ ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.