*കൊല്ലം ഡിപ്പോയിൽ വനിതാ മാഹാത്മ്യം യാത്രക്കാരും ഹാപ്പി*

*204 കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരിൽ 135 പേരും വനിതകൾ*
കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ എത്തിയാൽ വനിതകൾ നടത്തുന്ന സ്ഥാപനമെന്ന് തോന്നിപ്പോകും. എവിടെത്തിരിഞ്ഞു നോക്കിയാലും ഇളംനീല ചുരിദാറും കടുംനീല ഓവർകോട്ടും ധരിച്ച വനിതാകണ്ടക്ടർമാർ. രാവിലെ അഞ്ചു മണിയാകുമ്പോഴേക്കും സ്റ്റേഷൻ മാസ്റ്റർ ഓഫീസിനു മുന്നിൽ ഇവരുടെ തിരക്കാണ്. പിന്നാലെ, ഓരോ ബസിലേക്ക്.

204 കണ്ടക്ടർമാരിൽ 135 പേരും വനിതകൾ. സംസ്ഥാനത്ത് കൊല്ലം ഡിപ്പോയിൽ മാത്രമാണ് ഇത്രയേറെ വനിതാ കണ്ടക്ടർമാർ. കഴിഞ്ഞ ജനറൽ ട്രാൻസ്‌ഫറിൽ പുരുഷന്മാർ മറ്റുജില്ലകളിലേക്ക് പോയെങ്കിലും, വീട് അടുത്താണെന്ന കാരണത്താൽ വനിതകളെ മാറ്റിയിരുന്നില്ല. പകരം വന്നതാകട്ടെ, ഇരുപതോളം വനിതകൾ. യാത്രക്കാരുടെ പരാതി കുറഞ്ഞുകൂടുതലും വനിതകളായതിൽ ആശ്വസിക്കുകയാണ് മേലധികാരികൾ. യാത്രക്കാരോട് തട്ടിക്കയറി, ചില്ലറ കിട്ടിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല തുടങ്ങിയ പരാതികൾ ഉയരാറില്ല. സമയത്ത് സർവീസ് തുടങ്ങാത്തതിന്റെ പൊല്ലാപ്പുമില്ല. എല്ലാവരും കൃത്യസമയത്ത് ഹാജരാവും. പുരുഷന്മാർ പുലർച്ചെ ഡ്യൂട്ടിക്ക് എത്താൻ ചിലപ്പോൾ വൈകാറുണ്ട്. ഇഷ്ടം ഡബി​ൾ ഡ്യൂട്ടി​ലോംഗ് ട്രിപ്പുകളിലധികവും വനിതാ കണ്ടക്ടർമാരാണ്. ഓർഡിനറികളിൽ സിംഗിൾ ഡ്യൂട്ടിയാക്കിയതിനാൽ ഫാസ്റ്റുകളോടാണ് ഇവർക്ക് പ്രിയം. ഫാസ്റ്റുകളിൽ ഭൂരിഭാഗവും ഡബിൾ ഡ്യൂട്ടിയായതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം എത്തിയാൽ മതി. കൊല്ലം- തെങ്കാശി ഫാസ്റ്റാണ് ദൈർഘ്യം കൂടിയ സർവീസ്. രണ്ട് സർവീസിൽ ഡ്യൂട്ടി കഴിയും. രാവിലെ 9.30ന് ആരംഭിച്ച് രാത്രി 12ന് അവസാനിക്കും. 12.30 ആകുമ്പോഴേക്കും കണക്ക് നൽകി മടങ്ങാം.