കോവിഡ് നിയന്ത്രണം : അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.

സർക്കാർ നിർദ്ദേശപ്രകാരം മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിൽ  ജനരഹിത ആരാധനാക്രമങ്ങൾ നടത്താൻ തീരുമാനം.

അതിൻപ്രകാരം ഞായറാഴ്ച രാവിലെ 6.30നു പ്രഭാതപ്രാർത്ഥനയും, തുടർന്ന് ദിവ്യബലിയും, മറ്റ് ദിവസങ്ങളിൽ വൈകുന്നേരം 5.30നു സായാഹ്നപ്രാർത്ഥനയും തുടർന്ന് ദിവ്യബലിയും ഓൺലൈനായി നടത്തപ്പെടുന്നതായിരിക്കും.

മരണാനന്തര ചടങ്ങുകൾക്കും വിവാഹങ്ങൾക്കും 20പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് 
ഇടവക വികാരി ജസ്റ്റിൻ ജൂഡ് അറിയിച്ചു.