നിലമ്പൂര്‍: ചാരിറ്റി പ്രവര്‍ത്തകന്‍ സുഷാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ മര്‍ദിച്ച കേസിലാണ് സുഷാന്ത് അറസ്റ്റിലായിരിക്കുന്നത്.വണ്ടൂര്‍ പൊലീസ് മമ്പാട് തെക്കുംപാടത്തുള്ള സുഷാന്തിന്റെവീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയല്‍വാസിയായ സുഭാഷ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ലാണ് കേസിനാസ്പദമായ സംഭവം.2018 ഫെബ്രുവരിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സുഷാന്ത് അയല്‍വാസിയായ സുഭാഷിനെ മര്‍ദ്ദിച്ചിരുന്നു. അന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ സുഷാന്ത് പിന്നീട് പല തവണ സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരായിരുന്നില്ല.ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇന്ന് രാവിലെ 6.30ന് സുഷാന്തിന്റെ മമ്പാട് തെക്കുംപാടത്തുള്ള വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.