ഉല്ലാസത്തോടെ ഉല്ലാസ ഗണിതം

 കിളിമാനൂർ: കിളിമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 'ഉല്ലാസഗണിതം - വീട്ടിലും വിദ്യാലയത്തിലും' എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു.  ഇതിൻ്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ നിർവഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സാബു. വി. ആർ അധ്യക്ഷത വഹിച്ചു. ബി ആർ സി പരിശീലകൻ വിനോദ് .ടി പദ്ധതി വിശദീകരണം നടത്തി. സബ്ജില്ലയിലെ ഒന്ന്,രണ്ട് ക്ലാസുകളിലെ  എല്ലാ അധ്യാപകർക്കും വിവിധ ബാച്ചുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിശീലനം സംഘടിപ്പിച്ചത്.  എല്ലാBRC അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു.
 ഗണിതാശയങ്ങൾ വിവിധ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളിലൂടെ കുട്ടികളിലെത്തിയ്ക്കാൻ ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾക്ക് സാധിക്കും എന്ന് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു. വളരെ ഉത്സാഹത്തോടെയാണ് അദ്ധ്യാപകർ പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടത്. വിദ്യാലയത്തിലെ ഗണിത പ്രവർത്തനങ്ങൾ പഠന കിറ്റുകളുടെ സഹായത്തോടെ രക്ഷിതാക്കളുമായി ചേർന്ന്  നടത്തുമ്പോൾ കുട്ടികൾക്ക് ഗണിതാശയങ്ങൾ കൂടുതൽ ഉറപ്പിക്കുവാൻ സഹായകമാകും എന്ന് കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ് കുമാർ അഭിപ്രായപ്പെട്ടു. കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റോബിൻ ജോസ്  പരിശീലനത്തിന് ആശംസകൾ നേർന്നു. കിളിമാനൂർ ബി ആർ സിയിലെ ക്ലസ്റ്റർ കോഡിനേറ്റർ ജയലക്ഷ്മി കെഎസ്, വർക്കല ബി ആർ സി യിലെ ക്ലസ്റ്റർ കോഡിനേറ്റർ നീന.ആർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.