തൊടുപുഴ:ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊന്നുവെന്നു സംശയിക്കുന്ന പ്രതി പിടിയിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയാണ് അറസ്റ്റിലായത്. ബസ് യാത്രയ്ക്കിടയിലാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണു ധീരജിന് കുത്തേറ്റത്. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു.
അതേ സമയം എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്.