കൊച്ചി: കുപ്പി വെള്ളത്തിൻറെ വില നിർണയിക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരം എന്ന് ഹൈക്കോടതി.ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. കുപ്പിവെള്ളത്തിന്കുപ്പിവെള്ളത്തിന് 13 രൂപ നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് കഴിഞ്ഞ മാസം 15 ന് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു കുപ്പി വെള്ളത്തിൻറെ വിലനിർണയാധികാരം കേന്ദ്രസർക്കാരിന് ആണെന്ന് വ്യക്തമാക്കി ആയിരുന്നു സ്റ്റേ. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വെള്ളം നിറയ്ക്കുന്ന കുപ്പി അടപ്പ് ലേബർ എന്നിവയുടെ നിർമാണച്ചെലവ് ഭീമമാണെന്നും വില കുറച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാ യെന്നുമായിരുന്നു കമ്പനികളുടെ വാദം. കുപ്പിവെള്ളം ആവിശ്യ സാധന നിയത്രണ നിയമത്തിന്റെ പരിധിയിലാക്കിയസംസ്ഥാന സർക്കാർ കാർ വിജ്ഞാപനവും സിംഗിൾബെഞ്ച് തടഞ്ഞിരുന്നു. കുപ്പിവെള്ളത്തിന് വില എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന് കേന്ദ്രസർക്കാർ രണ്ടുമാസത്തിനകം സത്യവാങ്മൂലം നൽകണം എന്ന് കോടതി നിർദ്ദേശിച്ചു