ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഇന്നലെ രാത്രി മാധ്യമ പ്രവർത്തകയെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ .

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം  ഇന്നലെ രാത്രി മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ.ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ  കൃഷ്ണൻ ( 21 ) നെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി 8:30നാണ് സംഭവം . ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയോട് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു . തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ  ഓടിയ പ്രതിയെ യുവതിയും നാട്ടുകാരും പിടികൂടിയെങ്കിലും നാട്ടുകാരെ ആക്രമിച്ച ശേഷം ഇയാൾ വിവസ്ത്രനായി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല . തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മാമം ഭാഗത്തു നിന്നും ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്