വർക്കല: മേൽ വെട്ടൂരിൽ മതിൽ നിർമ്മാണത്തിനിടെ രണ്ട് പേരുടെ മേൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരണപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. പരവൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് . സുബി എന്ന് വിളിക്കുന്ന വികാസ് വാറുവിള വീട് പോളച്ചിറയാണ് മരണപ്പെട്ടത് . ഉണ്ണി ഒഴുകു പാറ പോളച്ചിറയെയാണ് മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം എസ് എ മിഷൻ കോള നിക്ക് സമീപം ഉദയ നഗറിലാണ് സംഭവം .
മതിൽ നിർമ്മിക്കുന്ന തിനിടെ വലിയൊരു മൺകൂന ഇടിഞ്ഞ് വീണാണ് രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങിയത് . ആറ് പേർ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ശരീരത്തിലേക്ക് അഞ്ചടിയോളം മണ്ണ് വീണിരുന്നു. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെ നാട്ടുകാർ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് .