മണമ്പൂർ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരം കുളമുട്ടം സ്കൂളിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണോൽഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് അധ്യക്ഷനായ യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധീർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലിസി വി തമ്പി, ക്ഷേമ കാര്യ ചെയർ പേഴ്സൻ ജയന്തി, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.