ആറ്റിങ്ങൽ: നഗരസഭ മന്ദിരത്തിന് സമീപത്തെ ദേശീയപാതയോരത്ത് നിന്നാണ് പേഴ്സ് കളഞ്ഞു കിട്ടിയത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി ബാബുവാണ് പേഴ്സ് ആദ്യമായി റോഡരികിൽ കണ്ടത്. തുടർന്ന് സമീപത്തെ മണിനാഥൻ പിള്ളയുടെ ചായക്കടയിൽ ഏൽപ്പിക്കുകയായിരുന്നു. പേഴ്സ് പരിശോധിച്ചപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാർഡും, 70 രൂപയും, ഫോട്ടോയും, അനൂജ്.എ.എസ്, ശാരദാലയം, ചെറുന്നിയൂർ പിഒ, വെട്ടൂർ എന്ന മേൽവിലാസം രേഖപ്പെടുത്തിയ ആധാറും കണ്ടെത്താൻ സാധിച്ചു. പേഴ്സിന്റെ ഉടമയായ അനൂജിന്റെ അച്ഛന്റെ പേര് അനിൽകുമാർ എന്നും ആധാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നഷ്ട്ടപ്പെട്ട വ്യക്തി പേഴ്സ് തിരികെ ലഭിക്കുന്നതിന് കടയുടമയുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
മണിനാഥൻ പിള്ള : 8592951014