പ്രതിഷേധങ്ങൾക്കൊടുവിൽ തോണിക്കടവ് തൂക്കുപാലം അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

പ്രതിഷേധങ്ങൾക്കൊടുവിൽ അഞ്ചുതെങ്ങ് തോണിക്കടവ് തൂക്കു പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

തൂക്കുപാലം അപകടസ്ഥിതിയിലായതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ആറിന് അഞ്ചുതെങ്ങ് - കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള
യാത്ര അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അധികൃതർ നിരോധിച്ചിരുന്നു.

എന്നാൽ ഇത് സംബന്ധമായി  നോരോധന ബോർഡ് സ്ഥാപിച്ച ശേഷവും പാലത്തിലൂടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ വീണ്ടും യാത്രയ്ക്കായ് ആശ്രയിച്ചത് പ്രദേശത്ത് ആശങ്കപടർത്തിയിരുന്നു.

ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം അധികൃതർക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. വിഷയം പ്രമുഖ ദൃശ്യ വാർത്താ ഓൺലൈൻ മാധ്യമങ്ങൽ ഏറ്റെടുത്തതോടെയാണ് ഇപ്പോൾ അറ്റാകുറ്റപണികൾ ആരംഭിയ്ക്കുവാനായ് അധികൃതർ തയ്യാറായിരിക്കുന്നത്.

ഒരു മാസത്തിനകം അറ്റകുറ്റപ്പണികൾ തീർത്തു തൂക്കുപാലം സഞ്ചാരയോഗ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈ ഒരുമാസ കാലയളവിൽപൂർത്തീകരിക്കുന്നതുവരെ
യാത്രക്കാർക്കായി കടത്തു വള്ളം സർവ്വീസ് നടത്തുമെന്നും പറയുന്നു.