വധശ്രമക്കേസിലെ പ്രതി പിടിയിൽ

നെടുമങ്ങാട് വില്ലേജിൽ മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്തുവീട്ടിൽ സുകു മകൻ സുബിൻ @ കുട്ടായി(29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 7-ാം തിയതി വൈകി 6 മണിയോടുകൂടി മഞ്ച പാറക്കാട് ജംഗ്ഷന് സമീപം വച്ച് മഞ്ച സ്വദേശിയായ ശ്യാംകുമാറിനെ പാറക്കല്ല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. ശ്യാംകുമാറിൻ്റെ ബന്ധുക്കളായ സ്ത്രീകളെ ശല്യം ചെയ്തത് പറഞ്ഞ് വിലക്കിയതിലുള്ള  വിരോധത്തിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ ശ്യാംകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. . സംഭവത്തിനുശേഷം ഒളിവിൽ പോയ  ഇയാളെ ശബരിമല സന്നിധാനത്തുനിന്നും പിടികൂടുകയായിരുന്നു. നെടുമങ്ങാട് ASP  രാജ് പ്രസാദ് IPS ന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി പോലീസുകാരായ രതീഷ്, രാജീവ്, ശരത്ചന്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.