മഹാരാഷ്ട്രയിലെ നന്ദുർബാർ സ്‌റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. ആളപായമില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഗാന്ധിധാം-പുരി എക്‌സ്‌പ്രസി (12993) ന്റെ പാൻട്രി കാർ ബോഗിക്ക് ആണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സംഭവത്തിൽ വെസ്റ്റേൺ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.