വർക്കല: കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി തിരുവനന്തപുരം ജില്ലാസമ്മേളനം സംസ്ഥാനരക്ഷാധികാരി എം.എം.പുരവൂരിന്റെ അദ്ധ്യക്ഷതയിൽ കൂടി ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്ത്രനല്ലൂർ തുളസി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായി ആലംകോട് ദർശൻ (പ്രസിഡന്റ് ), ഷിനു കലാകേരളം, വർക്കല രാമചന്ദ്രൻ, വെട്ടൂർസുശീലൻ (വൈസ് പ്രസിഡന്റുമാർ), വടശ്ശേരിക്കോണം പ്രസന്നൻ (സെക്രട്ടറി), ശിവഗിരി രാധാകൃഷ്ണൻ, മനോജ് നാവായിക്കുളം, അനന്തകൃഷ്ണൻ, ജോയി ചിറയിൻകീഴ് (ജോയിന്റ് സെക്രട്ടറിമാർ), വി.എൻ.ശ്രീകണ്ഠൻ (ട്രഷറർ), എം.ടി.വിശ്വതിലകൻ (ഓർഗനൈസർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രേംനസീറിന്റെ 33-ാം ചരമവാർഷിക ആചരണവും നടന്നു. അറവനമുട്ട് കലാകാരൻ അബ്ദുൽ അസീസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു"