ശബരിമല : ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിലായി. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ഇന്നുച്ചയോടെ ദേവസ്വം വിജിലൻസിന്റെ പിടിയിലായത് .
കാണിയ്ക്ക എണ്ണിയ ശേഷം പുറത്തിറങ്ങുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ 3500 രൂപ ഇയാളിൽ നിന്നും പിടികൂടിയത്. ഇയാളെ സന്നിധാനം പോലിസിന് കൈമാറി.