വേറ്റി നാട് തട്ടാം വിളാകത്ത് അമൽ ജിത്ത്(18) ആണ് മരിച്ചത്.
പിരപ്പൻകോട് മഞ്ചാടിമൂട് വച്ച് അഞ്ചുദിവസം മുമ്പ് അമൽ ജിത്തും കൂട്ടുകാരനും വരികയായിരുന്ന ബൈക്കിൽ കാർ ഇടിച്ചായിരുന്നു അപകടം.
സാരമായി പരിക്കേറ്റ അമൽ ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.ഹോക്കി താരം കൂടിയായിരുന്ന അമൽജിത്ത് ജൂനിയർ തലത്തിൽ ഹോക്കി മത്സരങ്ങളിൽ ദേശീയ തലത്തിൽ അടക്കം പങ്കെടുത്തിട്ടുണ്ട്.
സുരേഷ് ബാബു( PM S വട്ടപ്പാറ)
സംഗീത( മാവേലി മെഡിക്കൽ സ്റ്റോർ കന്യാകുളങ്ങര)ദമ്പതികളുടെ മകനാണ് .
ഒരു സഹോദരനുണ്ട്