ആറ്റിങ്ങൽ: അവനവഞ്ചേരി എ കെ ജി നഗറിന് സമീപത്തെ പ്രധാനപാതയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയാണ് കുടിവെള്ളം പാഴാവുന്നത്. നിലവിൽ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോഴാണ് ഇത്തരത്തിൽ പൈപ്പ് പൊട്ടി ജലം പാഴാവുന്നത്. ഇത് പരിഹരിക്കുന്നതിന് അധികൃതരോ കരാറുകാരോ തയ്യാറാവുന്നില്ല. മിക്കവാറും ദിവസങ്ങൾ വേണ്ടി വരും പ്രശ്നങ്ങൾ പരിഹരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ എന്നുള്ള ആക്ഷേപവും ഉയരുന്നു.