തിരുവനന്തപുരം: ബസുകളുടെ നിരക്ക് വർധന ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ തീരുമാനം. ഗതാഗത വകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രി അനുമതി നൽകി. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ്ജ് 8 രൂപയിൽ നിന്നും 10 രൂപയാക്കി ഉയർത്താനാണു തീരുമാനം. തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാക്കും. മറ്റു വിദ്യാർത്ഥികൾക്ക് മിനിമം 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിനു 2 രൂപയുമാണ് നിലവിൽ വിദ്യാർത്ഥികൾക്കുള്ള നിരക്ക്. ഇ രണ്ടു ദൂരത്തിനും 5 രൂപ ആക്കാനാണ് നിർദേശം രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടക്ക് സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50% അധിക നിരക്ക് വർദ്ധിപ്പിക്കുന്നതും അലോചനയിലാണ്.