കിളിമാനൂർ, മലക്കൽ,കാലായിക്കോട്, കണ്ണങ്കര വീട്ടിൽ രാജു, ബീനാകുമാരി ദമ്പത്തികളുടെ മകൻ ശബരിരാജ് -17 വയസ്സ് (നന്ദു) ആണ് മരണപ്പെട്ടത്.08.01.2022 നായിയിരുന്നു ശബരിരാജ് സഞ്ചരിച്ചിരുന്ന സൈക്കിൾ ബ്രേക്ക് പൊട്ടി നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ ആയുർ തേവന്നൂരുള്ള അമ്മയുടെ കുടുംബ വീട്ടിൽ എത്തിച്ച് സംസ്കരിക്കും. കിളിമാനൂർ തട്ടത്തുമല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, നിലവിൽ ഇളമാട് ഐടിഐ യിലെ വിദ്യാർത്ഥിയുമാണ്. ഗോവിന്ദരാജ് ഏക സഹോദരനാണ്.