നിയോ ക്രാഡിൽ പദ്ധതി..

പ്രൈമറി, സെക്കൻഡറി, ടെർഷ്യറി  ലെവലിലുള്ള ആരോഗ്യ സ്ഥാപങ്ങളെ കോർത്തിണക്കികൊണ്ട്   നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന സങ്കീർണങ്ങളായ ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്സിജൻ കുറയുന്ന അവസ്ഥ എന്നിവയെ കൃത്യസമയത്ത് ഇടപ്പെട്ട് വിദഗ്ധ ചികിത്സ നൽകുന്ന സംവിധാനമാണ്  നിയോ ക്രാഡിൽ പദ്ധതി. 

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ നൽകാൻ അത്യാധുനിക സംവിധാനമുള്ള ആബുലൻസിൽ പരിചരണം നൽകി സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യും.

കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളിലെ സംവിധാനങ്ങള്‍ ബന്ധിപ്പിക്കല്‍, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ തയ്യാറാക്കിയ വെബ്‌സൈറ്റ്, ടെര്‍ഷ്യറി സെന്ററുകളില്‍ എംഎന്‍സിയു, മുലപ്പാല്‍ ബാങ്ക്, ഐടി പ്ലാറ്റ് ഫോം, ഗര്‍ഭിണികള്‍ നവജാതശിശുക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ആരോഗ്യ സന്ദേശങ്ങള്‍, വിദഗ്ധരുടെ ലേഖനങ്ങള്‍, സ്റ്റാഫുകള്‍ക്ക് പരിശീലനങ്ങള്‍ എന്നിവയാണ് നിയോക്രാഡില്‍ പദ്ധതിയുടെ മറ്റു പ്രധാന ഘടകങ്ങള്‍. 

വിവിധ ആരോഗ്യ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, ആരോഗ്യ മേഖലയിൽ ഗതാഗത വാർത്താവിനിമയ സംവിധാനം ശക്തമാക്കുക, വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഇാ പദ്ധതിയുടെ അഭിഭാജ്യ ഘടകങ്ങൾ.

ഇതുവരെ 25 സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ നിയോ ക്രാഡില്‍ വെബ് സൈറ്റില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവജാത ശിശുമരണനിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.