കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി പരിപാലിക്കുന്നതിന് വേണ്ടി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് , സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും, ഓർഡിനറി ലോഫ്ലോർ നോൺ എസി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കുന്നതിന് നിർദേശം നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി യൂണിറ്റ് ഓഫീസർമാർ സർവ്വീസിന് നൽകുന്ന ബസുകൾ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കുന്നതിന് ബസ് വാഷിംഗ് ജീവനക്കാരെ നിയോഗിക്കാൻ നിർദ്ദേശം നൽകി. ഇതിൻ പ്രകാരം യൂണിറ്റുകളിൽ ഉള്ള ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂൽ ക്രമീകരിച്ച് നൽകുകയും ചെയ്യും.
വൃത്തി ശൂന്യമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും...
കൂടാതെ എല്ലാ ബസുകൾക്കും റിവേഴ്സ് ലൈറ്റും ഇന്റിക്കേറ്ററും ഘടിപ്പിക്കുന്നതിനും, ഡ്രൈവർമാർക്ക് മൂവ് ചെയ്യുന്ന സീറ്റും, ബോട്ടിൽ ഫോൾഡറും, എയർ വിന്റും ഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈറ്റ് ഇല്ലാതെയും, ഹോൺ ഇല്ലാതെയും, വൃത്തിയില്ലാതെയും ഉൾപ്പെടെ ബസുകൾ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്ട് ആപ്പ് നമ്പരിൽ യാത്രാക്കാർക്ക് അറിയിക്കാവുന്നതാണ്.
കെഎസ്ആർടിസി യെ സംബന്ധിക്കുന്ന വിവരങ്ങൾക്ക്:
കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#KSRTC #CMD