ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയ പാതയിൽ മാമത്തിന് സമീപം പാലമൂടിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. ആറ്റിങ്ങൽ വേലാംകോണം കൃഷ്ണകൃപയിൽ വിക്രമൻ(55) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് കേരാണിയിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വരുകയായിരുന്ന അറപ്പുര എന്ന സ്വകാര്യ ബസാണ് വിക്രമൻ ഓടിച്ചിരുന്ന ഓട്ടോയുടെ പുറകിൽ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച് തെറിച്ച ഓട്ടോ തലകീഴായി മറിഞ്ഞ് ഓട്ടോ ഓടിച്ചിരുന്ന വിക്രമന് ഗുരുതര പരിക്ക് സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ വിക്രമനെ ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിലേക്ക് എത്തിചെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. മരിച്ച വിക്രമന്റെ ഭാര്യ ലളിത, മക്കൾ ദിവ്യ, വിപിൻ എന്നിവരാണ്.ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്ഥീകരിച്ചു.