കോട്ടയം : മൂർഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു കടിയേറ്റു. കുറിച്ചിയിൽ വച്ചാണ് സംഭവം. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർഖനെ പിടികൂടിയ ശേഷം ചാക്കിലേക്ക് കയറ്റുന്നതിനിടെ ആണ് പാമ്പ് ചാടി സുരേഷിൻ്റെ തുടയിൽ കടിച്ചത്.
വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്. വാവ സുരേഷിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതായാണ് ഒടുവിൽ ലഭിച്ച വിവരം.