പാലക്കാട്: ഒറ്റപ്പാലത്ത് ഒമ്പതുവയസ്സുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12. 30യോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച പെൺകുട്ടി. സംഭവ സമയത്ത് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. അമ്മ പുറത്തുപോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെ വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം കുട്ടി കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങിയതാകാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചതായി പോലീസ് അറിയിച്ചു.