പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി നടപ്പാക്കേണ്ടുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുവാൻ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക മീറ്റിംഗ് സംഘടിപ്പിക്കുന്നു.
2022 ജനുവരി 4 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കായിക്കര ആശാൻ സ്മാരക ആഡിറ്റോറിയത്തിൽ വച്ചാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മീറ്റിങ്ങിൽ ഭിന്നശേഷിക്കാരായുള്ളവർ കൃത്യമായി പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കേണ്ടതാണ്.