ശിവഗിരി : ശിവഗിരി മഠത്തിന്റെ പോഷകസംഘടനഗുരുധർമ്മപ്രചരണസഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രസാദ് ചുമതലയേറ്റു. ഒരു ഇടവേളയ്ക്കുശേഷമാണ് സ്വാമി വീണ്ടും സഭയുടെ
സെക്രട്ടറിയാകുന്നത്. നിലവിൽ ശിവഗിരിമഠം ഭരണസമിതി അംഗംവുമാണ്.
ഗുരുധർമ്മ പ്രചരണ സഭയുടെ സെക്രട്ടറിയായി തന്നെ ശിവഗിരിയിൽ സഭയുടെ ആസ്ഥാന
മന്ദിരം ബഹുനിലയിൽ പണികഴിപ്പിക്കുകയുണ്ടായി. 2010 മുതൽ 2021 വരെയായിരുന്നു സെക്രട്ടറി
സ്ഥാനം വഹിച്ചത്. ഈ കാലയളവിൽ സംഘടനയുടെ പ്രവർത്തനം ആഗോളതലത്തിൽ ശ്രദ്ധേയമാ
ക്കി. അമേരിക്കയിലും വിവിധ ഗൾഫ് രാജ്യങ്ങളിലും യൂണിറ്റുകളും കമ്മറ്റികളും രൂപംകൊണ്ടതും ദൈവ
ദശകം രചനാശതാപ്തിയാഘോഷങ്ങളോട് അനുബന്ധിച്ച് ഗുരുദർശനപ്രചരണാർത്ഥം യൂറോപ്പ്യൻ
രാജ്യങ്ങളിലൂടെ നടത്തിയ യാത്രയുടെ ഭാഗമായി വത്തിക്കാനിൽ എത്തി (ഫ്രാൻസിസ് മാർപ്പാപ്പയെ
ശിവഗിരി സംഘം സന്ദർശിച്ചത് സ്വാമിയുടെ നേതൃത്വത്തിലായിരുന്നു. ഗുരുധർമ്മ പ്രചരണാർത്ഥം ഇതി
നകം 49 രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട് സഭയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കുമെന്നും പുതിയ കർമ്മ പദ്ധികൾക്ക് രൂപം നൽകുവാൻ ശ്രമിക്കുമെന്നും അധികാരം
ഏറ്റശേഷം ഗുരുപ്രസാദ് സ്വാമി വ്യക്തമാക്കി.