*കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതുശ്ശേരിമുക്ക് ജങ്ഷനിൽ സംഘടിപ്പിച്ച കെ-റെയിൽ പ്രതിഷേധക്കൂട്ടായ്മയുടെ ഉദ്ഘാടനം കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം.ഷെഫീർ നിർവഹിക്കുന്നു*
കല്ലമ്പലം: കെ-റെയിൽ പദ്ധതി കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുമെന്ന് കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം.ഷെഫീർ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതുശ്ശേരിമുക്ക് ജങ്ഷനിൽ സംഘടിപ്പിച്ച കെ-റെയിൽ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട് അധ്യക്ഷനായി. കുടവൂർ മണ്ഡലം പ്രസിഡന്റ് നിസാം കുടവൂർ, ജാബിർ, നഹാസ്, മജീദ് ഈരാണി തുടങ്ങിയവർ സംസാരിച്ചു.