നിലവിൽ കേരളത്തിലെ സാധാരണക്കാരുടെ പ്രധാന യാത്രാ മാർഗ്ഗമായ സ്വകാര്യ ബസ്സുകൾ കേരളത്തിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. 2010 ൽ നമ്മുടെ സംസ്ഥാനത്തു 36, 000 ബസ്സുകൾ ഉണ്ടായിരുന്ന ഇവിടെ, നമ്മുടെ നാടും നഗരവും വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇപ്പോൾ കേവലം
12, 000 ബസ്സുകൾ മാത്രമാണ് നമ്മുടെ സംസ്ഥാനത്തു ഉള്ളത്. അതിൽ ഏകദേശം 4000 ബസ്സുകൾ സർവീസ് നടത്തുമില്ല.
പുരോഗമന പാതയിലുള്ള ഈ കാലഘട്ടത്തിൽ 10 വർഷം കൊണ്ട് അപ്രത്യക്ഷമായത് 24.000 ബസ്സുകൾ ആണ്. അതായത് കേവലം 8 രൂപ എന്ന തുച്ഛമായ സംഖ്യക്ക് സാധാരണ ജനങ്ങൾക്കും, ഒരു രൂപക്ക് നമ്മുടെ വിദ്യാർത്ഥികൾക്കും യഥേഷ്ടം യാത്രചെയ്യാമായിരുന്ന 65% ബസ്സുകളും റോഡിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടും ആർക്കും പരിഭവം ഇല്ല. കാരണം ഈ 24.000 ബസ്സുകളും നഷ്ടപെട്ടപ്പോൾ സ്വയം തൊഴിലിനും അതോടൊപ്പം സ്വന്തം കുടുംബത്തിന്റെയും കൂടെ ഉള്ള ഒരു കൂട്ടം ജീവനക്കാരുടെയും കുടുംബ ജീവിതമാണ് തകർന്നു തരിപ്പണമായത്. അതിന്റെ ഉടമകൾക്ക് ലക്ഷകണക്കിന് രൂപയുടെ കടബാധ്യതയും മിച്ചം.
ബസ് മേഖല നില നിൽക്കാൻ സർക്കാറും മറ്റു ഉത്തരവാദപെട്ടവരും അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ
ബസുകൾ റോഡുകളിൽ നിന്ന് ഇനിയും അപ്രത്യക്ഷമാകും. ഇനി ബാക്കി ഉള്ളതെങ്കിലും സംരക്ഷിക്കാൻ തൊഴുകൈയോടെ അപേക്ഷിക്കുന്നു.
ബസ്സുകൾ സംരക്ഷിക്കുവാൻ ഈ കോവിഡ് കാലത്ത് ഉൾപ്പെടുന്ന 2021
ഡിസംബർ 31 വരെയുള്ള റോഡ് ടാക്‌സും ക്ഷേമനിധിയും പൂർണ്ണമായും ഒഴിവാക്കി തരിക.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നിർദ്ദേശിച്ച വിദ്യാർഥികളുടേത് ഉൾപ്പെടെയുള്ള ബസ് ചാർജ് വർദ്ധനവ് ഉടൻ തന്നെ നടപ്പിലാക്കുക
2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ അവസാനിച്ച ബസുകളുടെ
c F, പെർമിറ്റ് പുതുക്കൽ തുടങ്ങിയ 2022 മാർച്ച് 31 വരെ നീട്ടി നൽകുക
ബസുകളുടെ പേരിൽ ചില MVD ഉദ്യോഗസ്ഥരും,പോലീസുംപിഴ ചുമത്തുന്നത് പൂർണ്ണമായും ഒഴിവാക്കുക.