ഐതിഹാസിക കർഷക സമരത്തിൽ പങ്കെടുത്ത ആറ്റിങ്ങൽ സ്വദേശി എ.എം ബഷീറിനെ ആദരിച്ചു.

ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷക ബില്ലിനെതിരെ ഐതിഹാസിക  കർഷക സമരത്തിൽ പങ്കെടുത്ത ആറ്റിങ്ങൽ അവനവൻഞ്ചേരി സ്വദേശി എ.എം ബഷീറിനെ സിപിഐഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നെയ്യാറ്റിൻ കരയിൽ നടന്ന കിസാൻ മസ്ദൂർ പഞ്ചായത്തിൽ  സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ ആദരിച്ചത്. ചടങ്ങിൽ കിസാൻ സഭ അഖിലേന്ത്യ ജോയിൻ സെക്രട്ടറി ബിജു കൃഷ്ണൻ,ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ്,  ദേശീയ ജോയിൻ സെക്രട്ടറി വിക്രം സിംഗ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ , സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻ നായർ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് എ.എം ബഷീറിനെ ആദരിച്ചത്. സിപിഐഎം അവനവഞ്ചേരി തെരുവ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് എ എം ബഷീർ .