ഓമിക്രോൺ : മാസ്ക്ക്കൾ തിരഞ്ഞെടുകുമ്പോൾ..

കോവിഡില്‍ നിന്നും സുരക്ഷിതരായി ഇരിക്കുവാന്‍ വാക്സിന്‍ എടുക്കുന്നത് പോലെ പ്രധാനമായിട്ടുള്ള ഒന്ന് തന്നെയാണ് മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കുക എന്നുള്ളത്. തൊറ്റയ തരത്തിലുള്ള മാസ്‌കുള്‍ ധരിച്ചാല്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രേണിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.

നിലവില്‍ തുണി മാസ്‌കുകളും (Cloth Mask) N95 മാസ്‌കുകളും (N95 Mask) സര്‍ജിക്കല്‍ മാസ്‌കുകളും ആളുകള്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്. കോവിഡ്-19 കേസുകള്‍ വീണ്ടും അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ പ്രാഥമിക മുന്‍കരുതല്‍ എന്ന നിലയില്‍ ഏത് തരം മാസ്‌കുകളാണ് ഉപയോഗിക്കോണ്ടതെന്ന് പരിശോധിക്കാം.

▪️സര്‍ജിക്കല്‍ മാസ്‌കുള്‍

 പിപിഇ നിര്‍മ്മാതാക്കളാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത് എന്നാല്‍ ഈ മാസ്‌കുകള്‍ ഒരു പാളി സംരക്ഷണം മാത്രമേ നല്‍കുന്നുള്ളൂ.

▪️N95 മാസ്‌കുകള്‍

മൂന്ന് ലെയര്‍ പരിരക്ഷ നല്‍കുന്നു .ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും അഭിപ്രായത്തില്‍ കോവിഡ്-19 ന്റെ പകര്‍ച്ചയില്‍ നിന്നും N95 മാസ്‌കുകളാണ് നിങ്ങള്‍ക്ക് പരമാവധി സംരക്ഷണം വാഗ്ദാനം ചെയ്യുന്നത്.

▪️തുണി മാസ്‌കുകള്‍

ജനപ്രിയമായ തുണി മാസ്‌കുകള്‍ മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍മ്മിക്കുന്നതല്ല. ഫാഷന്‍ റീട്ടെയിലര്‍മാരാണ് നിര്‍മ്മിക്കുന്നത് ഇത്തരം മാസ്‌കുകള്‍ രാജ്യത്ത് വ്യാപകമായി നിര്‍മ്മിക്കുന്നത്.

മാസ്‌കുകള്‍ തിരഞ്ഞെടുക്കുമ്ബോള്‍ സുരക്ഷക്ക് കൂടുതല്‍ പരിഗണന നല്‍കുക. നമ്മള്‍ ഇടപഴകുന്ന ചുറ്റുപാടിന് അനുസരിച്ച്‌ മാസ്‌കുകള്‍ തിരഞ്ഞെടുക്കുക.

കോവിഡ് രോഗികള്‍ക്ക് ധരിക്കാവുന്ന, ഏറ്റവും ഫലപ്രദമായ മാസ്‌ക് ആണ് N95 മാസ്‌കുകള്‍ എന്ന് അമേരിക്കന്‍ കോണ്‍ഫറന്‍സ് ഓഫ് ഗവണ്‍മെന്റല്‍ ഇന്‍ഡസ്ട്രിയല്‍ ഹൈജീനിസ്റ്റുകള്‍ (ACGIH) അഭിപ്രായപ്പെടുന്നു. ACGIH പറയുന്നത് പ്രകാരം രോഗബാധിതനായ വ്യക്തി മാസ്‌ക് ധരിക്കാതെയും നിങ്ങള്‍ N95 ധരിച്ചുകൊണ്ടും നില്‍ക്കുകയാണെങ്കില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരാന്‍ കുറഞ്ഞത് 2.5 മണിക്കൂര്‍ എടുക്കും. N95 മാസ്‌കുകള്‍ പോലെത്തന്നെ സര്‍ജിക്കല്‍ മാസ്‌കുകളും കൊറോണ വൈറസ് പകരുന്നതിനെതിരെ മികച്ച സംരക്ഷണം നല്‍കുന്നു.

നിങ്ങള്‍ തുണി മാസ്‌കുകള്‍ ധരിയ്ക്കുകയാണെങ്കില്‍ ഒപ്പം സര്‍ജിക്കല്‍ മാസ്‌കുകളും കൂടി ധരിക്കാന്‍ ശ്രദ്ധിക്കുക എന്ന് ശാസ്ത്രജ്ഞരും വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നു. കാരണം തുണികൊണ്ടുള്ള മാസ്‌കിനു കോവിഡ്-19 വൈറസ് അടങ്ങിയ എയറോസോളുകളെ തടയാനാകില്ല. അതിനാലാണ് N95 മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്.