കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി -സ്വകാര്യ ബസുകളിൽ യാത്രക്കാരെ കുത്തി നിറച്ച് കൊണ്ടുപോകുന്നതായി അക്ഷേപം.


ആറ്റിങ്ങൽ: കോവിഡ് വ്യാപനം അതിരൂക്ഷമായി മാറികൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളിൽ  യാത്രക്കാരെ കുത്തി നിറച്ച് കൊണ്ടുപോകുന്നതായി അക്ഷേപം. തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും, ഒത്തുചേരലുകൾ ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, വിവാഹം, മരണം എന്നിവയിൽ  പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയും ചുരുക്കിയിരുന്നു ഇതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളിൽ  യാത്രക്കാരെ കുത്തി നിറച്ച് കൊണ്ട് പോകുന്നതായി അക്ഷേപം ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആറ്റിങ്ങൽ  കെ.എസ്.ആർ.ടി.സിയിൽ നിരവധി ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നു. ആറ്റിങ്ങൽ നഗരത്തിൽ  ഇന്നലെ 259 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ആറ്റിങ്ങൽ നഗര ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മൈക്ക് സ്കോഡ് ഉൾപ്പെടെ ഉപയോഗപ്പെടുത്തി  ജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ നടത്തിവരുന്നു. നഗര ഭരണകൂടം കർശനമായ ജാഗ്രത നിർദേശങ്ങൾ  സ്ഥാപനങ്ങൾക്കും നൽകി കഴിഞ്ഞു.
         കോവിഡിന്റെ ഒന്നാം തരംഗം മുതൽ ഇതുവരെ ആറ്റിങ്ങൽ നഗരത്തിൽ 77 പേരുടെ ജീവനാണ് മഹാമാരി കവർന്ന് എടുത്തത് അതുകൊണ്ട് പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗവ്യാപനത്തിനൊപ്പം മരണ സംഖ്യയും ഗണ്യമായി ഉയരും. അധികൃതർ പട്ടണത്തിൽ നടപ്പിലാക്കുന്ന പ്രതിരോധപ്രവർത്തനങ്ങളോട് ജനങ്ങൾ പരമാവധി സഹകരിച്ചാൽ മാത്രമേ തീവ്രവ്യാപനത്തെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കൂ.