ആറ്റിങ്ങൽ: ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സമ്മേളനം സ.ഹക്ക് മുഹമ്മദ്, സ.മിഥിലാജ് നഗർ മാമം ഉമാ ഹാളിൽ ഡിവൈഎഫ്ഐ ഐ ജില്ലാ സെക്രട്ടറി സ. കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് കൺവീനറായിട്ടുള്ള പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻറ് ആർ എസ് അനൂപ്, ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ, ബ്ലോക്ക് പ്രസിഡണ്ട് ദിനേശ്, ട്രഷറർ റസൽ എന്നിവർ സമ്മേളനം അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് ജോയിൻ സെക്രട്ടറി അനസ്, വൈസ് പ്രസിഡന്റ് വിനീത്, ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ അജിൻപ്രഭ, സംഗീത്, കമ്മിറ്റി അംഗങ്ങളായ വിഷ്ണു, അർജ്ജുൻ , സുഹൈൽ എന്നിവർ സമ്മേളനത്തിൽ പ്രാധിനിത്യം വഹിച്ചു. സമ്മേളനത്തിൽ ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമ്മേളത്തിൽ പ്രശംസ നേടി. കോവിഡ് പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കും സമ്മേളനം നന്ദി അറിയിച്ചു. സമ്മേളനത്തിൽ കേരള പോലീസിനെ കുറിച്ച് രൂക്ഷ വിമർശനം ഉയർന്നു, പോലീസ് കൈ കൊളുന്ന നിലപാടുകളിൽ മാറ്റം വരുത്തണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവിശ്യപ്പെട്ടു. സമ്മേളനം ഡിവൈഎഫ്ഐ വെസ്റ്റ് മേഖല സെക്രട്ടറിയായി സുഖിലിനേയും, പ്രസിഡന്റായി പ്രശാന്തിനെയും, ട്രഷററായി സുജിനെയും, ജോ.സെക്രട്ടറിമാരായി പ്രവീൺ, ശതത് വൈസ് പ്രസിഡന്റ്മാരായി അഖില, വിനീഷ് എക്സിക്യൂട്ടീവ് അംഗങ്ങളായി രതീഷ്, നിതിൻ എന്നിവരെ ഏകകണ്ഠേന സമ്മേളനം തിരഞ്ഞെടുത്തു. 19 അംഗങ്ങളെ ബ്ലോക്ക് സമ്മേളന പ്രതിനിധികളായും തിരഞ്ഞെടുത്ത സമ്മേളനത്തിൽ സിപിഐ എം വെസ്റ്റ് മേഖല സെക്രട്ടറി സ ദേവരാജൻ സ്വാഗതവും, ഡിവൈഎഫ്ഐ വെസ്റ്റ് മേഖലാസെക്രട്ടറിയായി തിരഞ്ഞെടുത്ത സുഖിൽ നന്ദിയും രേഖപ്പെടുത്തി.